വേനലവധിക്കാലത്ത് വിമാന യാത്ര നടത്തുന്നവർക്ക് ആരോഗ്യ വിദഗ്ധരുടെ ജാഗ്രതാ നിർദേശം

  • 27/06/2022




ദുബായ്:∙ വേനലവധിക്കാലത്ത് വിമാന യാത്ര നടത്തുന്നവർക്ക് ആരോഗ്യ വിദഗ്ധരുടെ ജാഗ്രതാ നിർദേശം. തങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടി മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ അവധിക്കാലം ചെലവഴിക്കുന്നവരോട് ആവശ്യപ്പെട്ടു. 

ലോകത്തെ പല രാജ്യങ്ങളിലും അടുത്തിടെ കോവിഡ് കേസുകളുടെ എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടായി. ഇത് പകർച്ചവ്യാധിയാണെന്ന വ്യക്തമായ സൂചനയുണ്ട്. വാക്സീൻ സ്വീകരിക്കാത്തവരും രോഗലക്ഷണങ്ങളുള്ളവരും ഒരിക്കലും യാത്രയ്ക്ക് മുതിരരുതെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.

Related News