ദുബായിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് ജൂലൈ മുതൽ പണമീടാക്കും

  • 27/06/2022


ദുബായ്∙ ജൂലൈ ഒന്നു മുതൽ കടകളിൽ ക്യാരി ബാഗുകൾക്ക് 25 ഫിൽസ് ഏർപ്പെടുത്താനുള്ള തീരുമാനം നടപ്പാക്കും. പ്ലാസ്റ്റിക് അടക്കമുള്ള കവറുകൾക്ക് പണം നൽകണം. ഓൺലൈൻ സാധനങ്ങൾക്ക് പ്ലാസ്റ്റിക് ബാഗുകൾ നൽകുന്നത് ഒഴിവാക്കാൻ കമ്പനികൾ ആലോചിക്കുന്നുണ്ട്.

പേപ്പർ കവറിൽ നൽകുകയോ കവർ ഒഴിവാക്കി സാധനങ്ങൾ മാത്രമായി നൽകുകയോ ചെയ്യാനാണ് തീരുമാനം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ പൂർണമായും ഒഴിവാക്കുകയാണ് ലക്ഷ്യം. കവറുകളുമായി സൂപ്പർ മാർക്കറ്റുകളിൽ എത്തുകയോ, കവറുകൾക്ക് പണം നൽകി വാങ്ങുകയോ വേണമെന്ന് സാഹചര്യത്തിൽ ക്യാരി ബാഗുകളുടെ ഉപയോഗം കുറയുമെന്നാണ് വിലയിരുത്തൽ.

റസ്റ്ററന്റുകൾ, തുണിക്കടകൾ, ഗൃഹോപകരണ സ്ഥാപനങ്ങൾ തുടങ്ങി മുഴുവൻ കടകൾക്കും ബാഗ് നിയന്ത്രണ ഉത്തരവ് ബാധകമാണ്. വീണ്ടും ഉപയോഗിക്കാവുന്ന ബാഗുകൾ 50 ഫിൽസിനും കോട്ടൺ ബാഗുകൾ 2.50 ദിർഹത്തിനും കട്ടി കൂടിയ വലിയ ബാഗുകൾ 11.50 ദിർഹത്തിനും കടകളിൽ ലഭിക്കും.

Related News