ഒത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കാനുള്ള പുതിയ പദ്ധതിയുമായി യൂണിയന്‍ കോപ്

  • 01/07/2022



ദുബൈ: ഒത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കാനുള്ള പുതിയ പദ്ധതിക്ക് ജൂലൈ ഒന്ന് വെള്ളിയാഴ്ച തുടക്കം കുറിച്ചതായി യൂണിയന്‍ കോപ് അറിയിച്ചു. പ്രകൃതിയുടെ സുസ്ഥിരത സംരക്ഷിക്കാനും പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം കുറയ്‍ക്കാനും ലക്ഷ്യമിട്ട് ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ പ്രഖ്യാപിച്ച നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.

പതുക്കെപ്പതുക്കെ സുസ്ഥിരമായ ഒരു ചുറ്റുപാട് സൃഷ്ടിച്ചെടുക്കാനുള്ള യുഎഇ ഭരണ നേതൃത്വത്തിന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുകയും അതിലേക്ക് തങ്ങളുടേതായ സംഭാവനകള്‍ നല്‍കുകയുമാണ് യൂണിയന്‍ കോപ് ചെയ്യുന്നതെന്ന് യൂണിയന്‍കോപ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. 

പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്‍ക്കാനുള്ള തീരുമാനം ഇന്ന് നടപ്പാക്കി തുടങ്ങുമ്പോള്‍ അത് ജനങ്ങളടെ പെരുമാറ്റ രീതികളില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുകയും പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം കുറയ്‍ക്കാന്‍ സഹായകമാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Related News