യുഎഇയിലെ ബീച്ചുകള്‍ സന്ദര്‍ശിക്കന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി അധികൃതര്‍

  • 03/07/2022



ഫുജൈറ: യുഎഇയിലെ ബീച്ചുകള്‍ സന്ദര്‍ശിക്കന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി അധികൃതര്‍. ബീച്ചുകളിലുണ്ടാകുന്ന അപകടങ്ങളും മുങ്ങി മരണങ്ങളും കുറയ്‍ക്കാന്‍ ലക്ഷ്യമിട്ട് ഒരു മാസം നീണ്ടു നില്‍ക്കുന്ന ബോധവത്കരണ ക്യാമ്പയിനിന് ഫുജൈറ പൊലീസ് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു.

ഉഷ്ണകാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഫുജൈറ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ ശനിയാഴ്ച ക്യാമ്പയിനിന് തുടക്കം കുറിച്ചതെന്ന് ഫുജൈറ പൊലീസ് അറിയിച്ചു. കടലില്‍ നീന്തുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ നിര്‍ദേശങ്ങള്‍ വിവരിക്കുന്ന പ്രത്യേക ലഘുലേഖകള്‍ ബീച്ചുകളില്‍ എത്തുന്നവര്‍ക്കിടയില്‍ വിതരണം ചെയ്യും. ഇംഗീഷ്, ഹിന്ദി, ഉറുദു ഭാഷകളില്‍ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.

Related News