ദുബൈയില്‍ പിടിയിലായ കുപ്രസിദ്ധ കൊക്കെയ്ന്‍ മാഫിയ തലവനെ ബ്രിട്ടന് കൈമാറി

  • 08/07/2022



ദുബൈ: ദുബൈയില്‍ പിടിയിലായ കുപ്രസിദ്ധ കൊക്കെയ്ന്‍ മാഫിയ തലവനെ ബ്രിട്ടന് കൈമാറി. മിഷേല്‍ പോള്‍ മൂഗന്‍ എന്നയാളാണ് പിടിയിലായത്. എട്ടു വര്‍ഷമായി ബ്രിട്ടന്റെ ദേശീയ ക്രൈം ഏജന്‍സി അന്വേഷിക്കുന്ന ഇയാള്‍ കഴിഞ്ഞ ഏപ്രിലിലാണ് ദുബൈ പൊലീസിന്റെ പിടിയിലായത്. 

അന്താരാഷ്ട്ര മയക്കുമരുന്ന് കേസിലെ വിചാരണയ്ക്ക് വേണ്ടിയാണ് പ്രതിയെ ബ്രിട്ടന് കൈമാറിയത്. 2013 മുതല്‍ വ്യാജ പേരും വിലാസവും സ്വീകരിച്ച് വിവിധ രാജ്യങ്ങളില്‍ കഴിയുകയായിരുന്നു മൂഗന്‍. കിലോക്കണക്കിന് കൊക്കെയ്ന്‍ ബ്രിട്ടനിലേക്ക് എത്തിച്ചിരുന്ന അന്താരാഷ്ട്ര സംഘത്തിലെ അംഗമായിരുന്ന ഇയാള്‍. 

പൊലീസ് പിടികൂടുമെന്നായപ്പോള്‍ രാജ്യം വിടുകയായിരുന്നു. ബ്രിട്ടീഷ് അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദുബൈ പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. കുറ്റവാളിയെ പിടികൂടുന്നതിന് സഹായിച്ച യുഎഇ അധികൃതര്‍ക്ക് യുകെ ദേശീയ ക്രൈം ഏജന്‍സി നന്ദി അറിയിച്ചു. 

Related News