ഞായറാഴ്ചകളിൽ പാർക്കിങ്ങും ടോളും സൗജന്യമാക്കി അബുദാബി

  • 11/07/2022




അബുദാബി:∙ ഞായറാഴ്ചകളിൽ പാർക്കിങ്ങും ടോളും സൗജന്യമാക്കി അബുദാബി. ജൂലൈ 15 മുതലാണു വെള്ളിയാഴ്ചകൾക്കു പകരം ഞായറാഴ്ചകളിൽ സൗജന്യ പാർക്കിങ് സംവിധാനം നിലവിൽ വരുന്നത്. 

അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്കേറിയ സമയങ്ങളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനാണു പുതിയ തീരുമാനം.

നേരത്തെ ദുബായിൽ വെള്ളിയാഴ്ചകൾക്കു പകരം ഞായറാഴ്ചകളിൽ സൗജന്യ പാർക്കിങ്‌ ഏർപ്പെടുത്തി തീരുമാനം പ്രഖ്യാപിച്ചിരുന്നു.

Related News