പാരിസിൽ എത്തിയ യുഎഇ പ്രസിഡന്റ്നെ ഔദ്യോഗിക ബഹുമതികളോടെ സ്വീകരിച്ച് ഫ്രാൻസ്

  • 19/07/2022



അബുദാബി:∙ രണ്ടു ദിവസത്തെ സന്ദർശനത്തിനായി പാരിസിൽ എത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഔദ്യോഗിക ബഹുമതികളോടെ സ്വീകരിച്ച് ഫ്രാൻസ്. ലെസ് ഇൻവാലിഡീസിലെ സൈനിക മ്യൂസിയത്തിൽ പ്രതിരോധ മന്ത്രി സെബാസ്റ്റ്യൻ ലികോർണുവിന്റെ നേതൃത്വത്തിൽ ഫ്രഞ്ച് റിപ്പബ്ലിക്കൻ ഗാർഡിന്റെ അകമ്പടിയോടെയാണ് സ്വാഗതമോതിയത്. 

യുഎഇയുടെയും ഫ്രാൻസിന്റെയും ദേശീയ ഗാനങ്ങൾ സൈനിക ബാൻഡ് അവതരിപ്പിച്ചു. അതിനു ശേഷം നെപ്പോളിയൻ ബോണപാർട്ടിന്റെ ശവകുടീരം സന്ദർശിച്ചു. ഇതിനു ശേഷമാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ ഔദ്യോഗിക വസതിയായ എൽസീ കൊട്ടാരത്തിലേക്ക് പുറപ്പെട്ടത്. 

Related News