നാലു പുതിയ സംവിധാനങ്ങളൊരുക്കി ദുബായ് മുനിസിപ്പാലിറ്റി

  • 01/08/2022



ദുബായ്∙: പരിസ്ഥിതി സംരക്ഷണം, സൗകര്യങ്ങൾ ലഭ്യമാക്കൽ, കെട്ടിട ലൈസൻസ്, മാലിന്യ സംസ്കരണം എന്നിവയിൽ നാലു പുതിയ സംവിധാനങ്ങളൊരുക്കി ദുബായ് മുനിസിപ്പാലിറ്റിയുടെ ഘടന പുനഃക്രമീകരിച്ചു.

സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനും പങ്കാളിത്തം വർധിപ്പിക്കാനും മികച്ച ജീവിത സൗകര്യങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ 4 സ്ഥാപനങ്ങളെന്നു കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും അറിയിച്ചു. സ്വകാര്യ കോർപറേറ്റ് സ്ഥാപനങ്ങൾ പോലെ ഉയർന്ന നിലവാരത്തിൽ സേവനം നൽകുന്നതിനുള്ള സ്ഥാപനമായി മുനിസിപ്പാലിറ്റിയെ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ് പുനഃക്രമീകരണം.

അടുത്ത 5 വർഷത്തിനുള്ളിൽ 21,520 കോടി രൂപയുടെ സാമ്പത്തിക അവസരങ്ങൾ പുതിയ സ്ഥാപനങ്ങൾ വഴിയുണ്ടാകും. പദ്ധതികളുടെ നടത്തിപ്പ് ചെലവ് 10 ശതമാനം കുറയ്ക്കാനും ഗുണമേന്മയിൽ 20 ശതമാനം വളർച്ചയുണ്ടാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Related News