തൊഴിൽ തട്ടിപ്പിനിരയാകാതിരിക്കാൻ പ്രവാസികൾക്കായി 'ഓപറേഷൻ ശുഭയാത്ര'

  • 21/08/2022



ദുബൈ: കേരള പൊലീസും സംസ്ഥാന സർക്കാറിന്റെ പ്രവാസികാര്യ വകുപ്പായ നോർക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസും സംയുക്തമായി നടപ്പാ ക്കുന്ന ഓപറേഷൻ ശുഭയാത്രയുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ നമ്പറും മെയിൽ ഐ.ഡികളും നിലവിൽ വന്നു. വിവിധ രാജ്യങ്ങളിൽ തൊഴിൽ തട്ടിപ്പ്നിരയായി നിരവധിപേർ പ്രയാസത്തിലാകുന്ന സാഹചര്യത്തിലാണ് നടപടി.

മാസങ്ങൾക്ക് മുമ്പ് ദുബൈയിൽ ഇന്ത്യൻ മാധ്യമപ്രവർത്തകരുമായി നടന്ന മുഖാമുഖത്തിൽ 'ഓപറേഷൻ ശുഭയാത്ര ആരംഭിക്കുമെന്ന് നോർക്ക- വൈസ് ചെയർമാൻ പി. ശ്രീരാമ കൃഷ്ണൻ അറിയിച്ചിരുന്നു.

കേരള പൊലീസാണ് സംവിധാനം സജ്ജമാക്കിയിട്ടുള്ളത്. അനധികൃത റിക്രൂട്ട്മെന്റുകൾ, വിസ തട്ടിപ്പുകൾ എന്നിവ സംബന്ധിച്ച് പ്രവാസി മലയാളികൾക്ക് ഇനി മുതൽ പരാതികൾ ഇതിലൂടെ നേരിട്ടറിയിക്കാം. spnripol@ kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ-മെയിലുകൾ വഴിയും 0471-2721547 എന്ന ഹെൽപ് ലൈൻ നമ്പ് റിലുമാണ് പരാതികൾ നൽകേണ്ടത്.

തട്ടിപ്പുകൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി നോർക്ക റൂട്ട്സ്, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ട് ക്ടർ ഓഫ് എമിഗ്രൻസ്, കേരള പൊലി സ് എന്നിവരുടെ സംയുക്ത യോഗം വി ളിച്ചിരുന്നു. ഇതേത്തുടർന്നാണ് ഓപ റേഷൻ ശുഭയാത്ര നടപ്പാക്കാൻ തീരുമാനിച്ചത്.

വ്യാജ റിക്രൂട്ട്മെന്റ് മനുഷ്യക്കടത്ത് എന്നിവയിലൂടെ വിദേശത്ത് കുടുങ്ങി പോകുന്നവരെ ഇന്ത്യൻ എംബസി പ്ര വാസി സംഘടനകൾ എന്നിവരുടെ സഹായത്തോടെ നാട്ടിൽ തിരിച്ചയച്ചിട്ടുണ്ട്.

Related News