ഇറാനുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ നീക്കവുമായി യുഎഇ

  • 22/08/2022




ദുബായ്:∙ ഇറാനുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ നീക്കവുമായി യുഎഇ. ഇറാനിലെ സ്ഥാനപതി സെയ്ഫ് മുഹമ്മദ് അൽ സാബി ടെഹ്റാനിൽ ഉടൻ ചുമതലയേൽക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ നടന്ന ചർച്ചയെത്തുടർന്നാണിത്.

ഇറാൻ ഉയർത്തുന്ന ഭീഷണി മറികടക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ ഇസ്രയേലിന്റെ സഹകരണത്തോടെ സൈനിക സഖ്യം നിലനിൽക്കെയാണ് യുഎഇയുടെ നീക്കം. അതിർത്തി കടന്നു കയറ്റം, ഹൂതി വിമതരുടെ ആക്രമണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇറാനു പങ്കുണ്ടെന്നും യുഎഇ ആരോപിച്ചിരുന്നു.

Related News