ഇമാറാത്തി വനിതാ ദിനത്തോടനുബന്ധിച്ച് അബുദാബിയിൽ അബായ കാർ റാലി

  • 30/08/2022




അബുദാബി:∙ ഇമാറാത്തി വനിതാ ദിനത്തോടനുബന്ധിച്ച് അബുദാബിയിൽ അബായ കാർ റാലി സംഘടിപ്പിച്ചു. യാസ് മറീന സർക്യൂട്ടിൽ നടന്ന കാർ റാലിയിൽ അബായ ധരിച്ച് നൂറോളം വനിതകൾ പങ്കെടുത്തു.‌ വനിതാ ശാക്തീകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി.

അബുദാബി സാംസ്കാരിക ടൂറിസം വകുപ്പ്, സംയോജിത ഗതാഗത കേന്ദ്രം, ‌ഓർബിറ്റ് ഇവന്റ്സ് ആൻഡ് പ്രമോഷൻസ്, എമിറേറ്റ്സ് മോട്ടർ സ്പോർട്സ് ഓർഗനൈസേഷന്റെ (ഇഎംഎസ്ഒ) എന്നിവയുടെ സഹകരണത്തോടെ നടന്ന കാർ റാലിയിൽ രാജകുടുംബാംഗം ഷെയ്ഖ് ഉബൈദ് ബിൻ സുഹൈൽ അൽ മക്തൂം വിശിഷ്ടാതിഥിയായിരുന്നു.

യുഎഇയിലെ ഫിലിപ്പീൻസ് സ്ഥാനപതി ഹെയ്‌സിലിൻ ക്വിന്റാന, ഫിൽപാക് പ്രസിഡന്റ് മർലിൻ മർഫി, യുക്രെയ്ൻ സ്ഥാനപതിയുടെ ഭാര്യ യെവനിയ യെംഷെനെറ്റ്സ്ക, യു.എ.ഇ സ്ഥാനപതി കാര്യാലയത്തിലെ കൾചറൽ അറ്റാഷെയുടെ ഭാര്യ മെറീന ഫെഡിയാനീന എന്നിവർ പങ്കെടുത്തു.

വിവിധ മേഖലകളിലെ 30ഓളം ഇമിറാത്തി വനിതകൾക്ക് വുമൻ ഓഫ് അച്ചീവ്‌മെന്റ് അവാർഡ് സമ്മാനിച്ചു. അബുദാബി പൊലീസിലെ 10 വനിതാ ഓഫിസർമാരെയും ആദരിച്ചു.

Related News