യുഎഇയിൽ വിദേശികൾക്ക് വെർച്വൽ വീസ: അടുത്ത മാസം മുതൽ നൽകിത്തുടങ്ങും

  • 13/09/2022




ദുബായ്:∙ വിദേശികൾക്ക് യുഎഇയിൽ താമസിച്ച് ജോലി ചെയ്യാൻ സ്വന്തം സ്പോൺസർഷിപ്പിൽ ഒരു വർഷം കാലാവധിയുള്ള വെർച്വൽ വീസയും. ഗൾഫ് രാജ്യങ്ങളിൽ വിദേശികൾക്ക് ആദ്യമായി നൽകുന്ന വീസ അടുത്ത മാസം മുതൽ നൽകിത്തുടങ്ങും. വിദേശത്തുള്ള കമ്പനിയിൽ ജോലി ചെയ്യുന്നവർക്കു യുഎഇയിൽ താമസിക്കാമെന്നതാണു പ്രധാന ആകർഷണം.

ജോലി ചെയ്യുന്ന കമ്പനിക്ക് യുഎഇയിൽ ഓഫിസോ റജിസ്ട്രേഷനോ ആവശ്യമില്ല. ജീവനക്കാരനു വർക്ക് ഫ്രം ഹോം എന്ന നിലയിൽ യുഎഇയിൽ കഴിയാം. ആവശ്യമെങ്കിൽ പുതുക്കാനും സൗകര്യമുണ്ട്. ചെറുകിട, ഇടത്തരം സംരംഭകർക്കും നിക്ഷേപരംഗത്തെ തുടക്കക്കാർക്കും ഈ വീസ പ്രയോജനപ്പെടുത്താം. കുടുംബത്തെയും ഒപ്പം കൊണ്ടുവരാം.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റി വെബ് സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
കഴിഞ്ഞ മാർച്ചിലാണ് ലോകത്തിന്റെ ഏതു ഭാഗത്തുള്ള ഉദ്യോഗസ്ഥനും യുഎഇയിൽ താമസിച്ച് ജോലി ചെയ്യാനുള്ള വീസ നിയമം യുഎഇ പരിഷ്കരിച്ചത്. വെർച്വൽ വീസയുള്ളവർക്ക് ദുബായിൽ ഇതര താമസ വീസക്കാർക്കുള്ള എല്ലാ ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്.
വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് ica.gov.ae

Related News