വ്യത്യസ്‍തമായൊരു മാള്‍ അനുഭവം; അല്‍ വര്‍ഖ സിറ്റി മാളില്‍ അണിനിരക്കുന്നത് 69 ബ്രാന്‍ഡുകള്‍

  • 13/09/2022



ദുബൈ: യൂണിയന്‍ കോപിന്റെ അല്‍ വര്‍ഖ സിറ്റി മാളില്‍ സന്ദര്‍ശകര്‍ക്കായി വിവിധ വിഭാഗങ്ങളിലുള്ള വ്യത്യസ്‍തമായ ഷോപ്പിങ് സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന് യൂണിയന്‍ കോപ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങളും ഒരു കുടക്കീഴില്‍ ഉറപ്പാക്കിക്കൊണ്ട് ആധുനികവും സൗകര്യപ്രദവുമായ ഷോപ്പിങ് അനുഭവം സമ്മാനിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രമുഖ റസ്റ്റോറന്റുകളുടെയും കഫേകളുടെയും സാന്നിദ്ധ്യം, വിപുലമായ വെറൈറ്റി ആഭരണങ്ങളും സ്വര്‍ണവും വാങ്ങാന്‍ സാധിക്കുന്ന ജ്വല്ലറി സ്റ്റോറുകള്‍, അബായകളും എമിറാത്തികളുടെ പരമ്പരാഗത വസ്‍ത്ര സങ്കല്‍പങ്ങളെയും ആധുനിക ഫാഷനുമായി സമന്വയിപ്പിക്കുന്ന വസ്‍ത്ര വ്യാപാര സ്ഥാപനങ്ങള്‍, പെര്‍ഫ്യൂമുകള്‍, പൂക്കള്‍, ചോക്ലേറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഗിഫ്റ്റ് ഷോപ്പുകള്‍, ബാങ്കിങ് - മണി എക്സ്ചേഞ്ച് സേവനങ്ങള്‍, ഫാര്‍മസികള്‍ എന്നിവയൊക്കെയാണ് അല്‍ വര്‍ഖ സിറ്റി മാളിനെ മറ്റുള്ളവയില്‍ നിന്ന് വ്യതിരിക്തമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡൈനിങ്, എന്റര്‍ടൈന്‍മെന്റ്, ഷോപ്പിങ്, വിസ്‍മയകരമായ വ്യക്തിഗത അനുഭവം സമ്മാനിക്കുന്നതിനായി വിവിധ അവസരങ്ങള്‍ പ്രദാനം ചെയ്യുന്ന ഏഴ് കിയോസ്‍സുകള്‍ എന്നിവ ഉള്‍പ്പെടെ 62ല്‍ അധികം സ്റ്റോറുകളാണ് അല്‍ വര്‍ഖ സിറ്റി മാളില്‍ സന്ദര്‍ശകര്‍ക്കും ഉപഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കുമായി സജ്ജീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതും ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിനും അല്‍ വര്‍ഖ 1,2,3 എന്നിവയ്ക്കും മിര്‍ദിഫിനും സമീപത്തുള്ള റെസിഡന്‍ഷ്യല്‍ ഏരിയയുടെ തൊട്ടടുത്ത്.

വിവിധ പ്രാദേശിക, അന്താരാഷ്‍ട്ര ബ്രാന്‍ഡുകളുടെ വിപുലമായ ശേഖരം അല്‍ വര്‍ഖ സിറ്റി മാളില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ വിവിധ റസ്റ്റോറന്റുകള്‍, യൂണിയന്‍ കോപിന്റെ വലിയ ശാഖ, വിപുലമായ വിവിധ സേവനങ്ങള്‍, പാര്‍ക്കിങ് സ്‍പേസ് എന്നിവ ഉള്‍പ്പെടെ ഉപഭോക്താക്കള്‍ക്ക് ഓര്‍മയില്‍ സൂക്ഷിക്കാന്‍ പാകത്തിലുള്ള അനുഭവമായിരിക്കും അല്‍ വര്‍ഖ സിറ്റി മാള്‍ സമ്മാനിക്കുക.

Related News