സിഗരറ്റ് കുവൈത്തിന് പുറത്തേക്ക് കടത്താൻ ശ്രമം; ഒരു കട പൂട്ടിച്ചു

  • 25/09/2022

കുവൈത്ത് സിറ്റി: ഫഹാഹീൽ പ്രദേശത്ത് നിയമലംഘനം നടത്തിയ കട വാണിജ്യ മന്ത്രാലയ അധികൃതർ പൂട്ടിച്ചു. സിഗരറ്റുകൾ പുറത്തേക്ക് കടത്താൻ കാർ ബോ‍ഡിക്കുള്ളിൽ ഒളിപ്പിച്ചത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംഭവത്തിന്റെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെയും ഏകോപനത്തോടെയുമാണ് പിടിച്ചെടുക്കൽ നടപടികൾ നടത്തിയത്. എമർജൻസി ടീം കട പൂട്ടിക്കുകയും നിയമലംഘകർക്കെതിരായ നിയമ നടപടികൾ പൂർത്തിയാക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News