'വ്യാജ സ്‍കൂളില്‍' കുട്ടികളെ ചേര്‍ക്കുകയും വന്‍തുക ഫീസും നല്‍കി; രക്ഷിതാക്കളെ കബളിപ്പിച്ചയാളെ അജ്‍മാനില്‍ പൊലീസ് അറസ്റ്റ് ചെയ്‍തു

  • 29/09/2022

  



അജ്‍മാന്‍: ലൈസന്‍സില്ലാത്ത സ്‍കൂളിന്റെ പേരില്‍ രക്ഷിതാക്കളെ കബളിപ്പിച്ചയാളെ അജ്‍മാനില്‍ പൊലീസ് അറസ്റ്റ് ചെയ്‍തു. നിരവധി രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് പൊലീസിന്റെ നടപടി. 'വ്യാജ സ്‍കൂളില്‍' കുട്ടികളെ ചേര്‍ക്കുകയും വന്‍തുക ഫീസ് നല്‍കുകയും ചെയ്‍തവരാണ് ഒരുവില്‍ കബളിപ്പിക്കപ്പെട്ടത് തിരിച്ചറിഞ്ഞ് പരാതി നല്‍കിയത്.

പുതിയ അധ്യയന വര്‍ഷം തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോഴേക്ക് സ്‍കൂള്‍ അടച്ചുപൂട്ടുകയും സ്‍കൂളിന്റെ ഡയറക്ടര്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരും അപ്രത്യക്ഷരാവുകയുമായിരുന്നെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് യുഎഇയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. 1500 ഓളം രക്ഷിതാക്കള്‍ ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിബന്ധനകള്‍ പാലിക്കാത്തതിന്റെ പേരില്‍ സ്‍കൂളിന്റെ ലൈസന്‍സ് റദ്ദാക്കപ്പെട്ടുവെന്നാണ് വിശദീകരണം. എന്നാല്‍ ഈ അക്കാദമിക വര്‍ഷത്തില്‍ സ്‍കൂള്‍ തുറക്കാന്‍ ക്ലിയറന്‍സ് ലഭിച്ചിരുന്നില്ലെന്ന് അജ്‍മാനിലെ അല്‍ ജര്‍ഫ് കോംപ്രഹെന്‍സീവ് പൊലീസ് സ്റ്റേഷന്‍ മേധാവി മേജര്‍ മുഹമ്മദ് അല്‍ ഷാലി പറഞ്ഞു. ഇത് വകവെക്കാതെ ഇയാള്‍ സ്‍കൂളിലെ അഡ്‍മിഷന്‍ നടപടികളുമായി മുന്നോട്ട് പോവുകയും ഫീസ് വാങ്ങുകയും ചെയ്‍തു.

Related News