യുഎഇയിലെ സ്വര്‍ണ വില ഒരു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

  • 21/10/2022



ദുബൈ: ദീപാവലി ആഘോഷങ്ങള്‍ തൊട്ട് മുന്നിലുള്ള വാരാന്ത്യത്തില്‍ യുഎഇയിലെ സ്വര്‍ണ വില ഒരു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. വെള്ളിയാഴ്ച രാവിലെ 22 ക്യാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 184.50 ദിര്‍ഹമാണ് യുഎഇയിലെ വില. വ്യാഴാഴ്ച വൈകുന്നേരം 185.75 ദിര്‍ഹമായിരുന്നു.

വിലക്കുറവിനൊപ്പം യുഎഇയിലെ ഏതാണ്ടെല്ലാ ജ്വല്ലറികളും വിവിധ ഓഫറുകളും സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. പണിക്കൂലിയിലെ ഇളവുകള്‍ക്ക് പുറമെ നിശ്ചിത അളവ് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് സ്വര്‍ണ നാണയം ഉള്‍പ്പെടെയുള്ള സമ്മാനങ്ങളാണ് പല ജ്വല്ലറികളും വാഗ്ദാനം ചെയ്യുന്നത്. വില കുറയുന്ന സമയത്ത് അഡ്വാന്‍സ് ബുക്കിങ് സൗകര്യവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.

അന്താരാഷ്‍ട്ര വിപണിയിലും സ്വര്‍ണ വില കുറയുകയാണ്. ഇന്ന് ഔണ്‍സിന് 1619 ഡോളറാണ് വില. കഴിഞ്ഞ ദിവസം ഔണ്‍സിന് 1644 ഡോളറായിരുന്നു. ഇപ്പോഴത്തെ അവസ്ഥ തുടരുകയാണെങ്കില്‍ ദിവസങ്ങള്‍ക്കകം തന്നെ അന്താരാഷ്‍ട്ര വിപണിയിലെ വില ഔണ്‍സിന് 1610 ഡോളര്‍ എന്ന നിലയിലേക്ക് എത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. 

Related News