കോവിഡ് വ്യാപനം കുറഞ്ഞു; സൗജന്യ പിസിആർ പരിശോധന ടെന്റുകളുടെ എണ്ണം കുറച്ച് യുഎഇ

  • 30/10/2022



അബുദാബി: കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെ മുസഫയിലെ സൗജന്യ പിസിആർ പരിശോധനാ ടെന്റുകളുടെ എണ്ണം നാലിൽ നിന്നു 2 ആക്കി കുറച്ചു. നിയന്ത്രണങ്ങളിൽ ഇളവു വന്നതിനെ തുടർന്ന് പരിശോധനയ്ക്കു എത്തുന്നവരുടെ എണ്ണത്തിലുണ്ടായ കുറവാണ് കാരണം.

മുൻകാലങ്ങളിൽ ദിവസേന ശരാശരി 60,000 പേർ സൗജന്യ പരിശോധനയ്ക്ക് എത്തിയിരുന്നു. ഇപ്പോൾ അത് 15,000 ആയി കുറഞ്ഞിട്ടുണ്ട്. സൗജന്യ പിസിആർ പരിശോധന കുറഞ്ഞ വരുമാനക്കാർക്ക് ഏറെആശ്വാസമായിരുന്നു. അബുദാബിയിലെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനു പിസിആർ നെഗറ്റീവ് ഫലം നിർബന്ധമായിരുന്നു.

അതുകൊണ്ടുതന്നെ ആഴ്ചയിലും രണ്ടാഴ്ചയിൽ ഒരിക്കലും പിസിആർ പരിശോധന നടത്തിയിരുന്നു. 2019ൽ തുടങ്ങിയ സൗജന്യ പരിശോധനയിൽ ഇതുവരെ ലക്ഷക്കണക്കിന് ആളുകളാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്.

Related News