കുവൈത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട മഴ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

  • 02/11/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്നും നാളെയും  ഒറ്റപ്പെട്ട മഴ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബുധനാഴ്ചയേക്കാൾ അൽപ്പം കൂടുതൽ മഴയ്ക്കുള്ള സാധ്യത വ്യാഴാഴ്ചയുണ്ടെന്ന് കാലാവസ്ഥ വിദ​ഗ്ധൻ ഇസ്സ റമദാൻ അറിയിച്ചു. ഇന്ന് ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ഭൂപടങ്ങൾ സൂചിപ്പിക്കുന്നത്. അതോടൊപ്പം ഈർപ്പമുള്ള തെക്കുകിഴക്കൻ കാറ്റ് നേരിയ വടക്കുപടിഞ്ഞാറൻ കാറ്റായി മാറും. വ്യാഴാഴ്ച ഇത് സജീവവുമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതുമൂലം മുൻ ദിവസങ്ങളിലെ കാലാവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ അടുത്ത വെള്ളിയാഴ്ച ക്രമേണ താപനിലയിലും ആപേക്ഷിക ആർദ്രതയിലും ഏതാണ്ട് ശ്രദ്ധേയമായ കുറവുണ്ടാകും. മഴയുടെ തുടക്കം രാജ്യത്തിന് നല്ലതായിരിക്കുമെന്നും ആഴ്ചാവസാനം താപനില കുറയുമെന്നുമുള്ള പ്രതീക്ഷയും റമദാൻ പങ്കുവെച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News