കുവൈത്തിൽ ടയർ വില കൂടി; അഞ്ച് മുതൽ 15 ശതമാനം വരെ വർധന

  • 02/11/2022

കുവൈത്ത് സിറ്റി: രാജ്യത്തെ കാർ ടയർ വില വർധിച്ചു. ഗുണനിലവാരം, വലിപ്പം, നിർമ്മാണ സ്ഥലം എന്നിവയെ ആശ്രയിച്ച് കാർ ടയർ വിപണിയിൽ അഞ്ച് മുതൽ 15 ശതമാനം വരെ വിലയിൽ വർധനവുണ്ടായിടട്ടുണ്ട്. റബ്ബറിന്റെയും എണ്ണയുടെയും വിലയിലുണ്ടായ വർധനയും ആഗോള തലത്തിൽ പൊതുവെ ഊർജ്ജ സ്രോതസ്സുകളുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് വിതരണക്കാർ പറഞ്ഞു. ഒപ്പം നിർമ്മാണത്തിലെ ബുദ്ധിമുട്ടുകളും ഷിപ്പിംഗിന്റെ ഉയർന്ന ചെലവുകളും വിലക്കയറ്റത്തിലേക്ക് നയിച്ചു.

വ്യത്യസ്ത വലുപ്പത്തിലും തരത്തിലുമുള്ള ടയറുകളുടെ ലഭ്യത വിതരണക്കാർ ചൂണ്ടിക്കാട്ടി. ഉപഭോക്താക്കൾക്ക് ഓപ്ഷനുകൾ വൈവിധ്യമാർന്നതും നിരവധിയാണെന്നും അവർ പറഞ്ഞു. പ്രത്യേകിച്ചും അമേരിക്ക, ചൈന, ജപ്പാൻ, മലേഷ്യ, ഇന്ത്യ, കൊറിയ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങൾ ടയറുകൾ നിർമ്മിക്കുന്നതിനാൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. അസംസ്കൃത വസ്തുക്കൾ ലഭ്യമായ രാജ്യങ്ങളും ഒന്നിലധികമുണ്ട്. പ്രത്യേകിച്ച് മലേഷ്യ, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ എന്നിവയാണ് ചിലതെന്നും വിതരണക്കാർ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News