കുവൈറ്റ് വിമാനത്താവള വികസനം അതിവേ​ഗം മുന്നോട്ട്; മൂന്നാം പാക്കേജിന്റെ പൂർത്തീകരണ നിരക്ക് 76 ശതമാനം പിന്നിട്ടു

  • 03/11/2022

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യോമഗതാഗത മേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനുള്ള രാജ്യത്തിന്റെ താൽപര്യത്തെ അടിസ്ഥാനമാക്കിയുള്ള വികസന പദ്ധതികൾ തുടരുകയാണെന്ന് സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ അരിയിച്ചു. പ്രോജക്ടിന്റെ മൂന്നാം പാക്കേജിന്റെ പൂർത്തീകരണ നിരക്ക് ഇതിവകം 76.4 ശതമാനത്തിൽ എത്തിയിട്ടുണ്ട്. മൂന്നാം പാക്കേജ് പ്രോജക്ടിൽ നാല് പ്രധാന ഘടകങ്ങളാണ് ഉൾപ്പെടുന്നത്. അതിൽ ആദ്യത്തേത് ഒരു പുതിയ കൺട്രോൾ ടവർ സ്ഥാപിക്കുകയും ഏറ്റവും പുതിയ നാവിഗേഷൻ സംവിധാനങ്ങൾ കൊണ്ട് സജ്ജീകരിക്കുകയും ചെയ്യുക എന്നതാണ്.

അതിന്റെ പൂർത്തീകരണ നിരക്ക് 88.5 ശതമാനത്തിൽ എത്തിക്കഴിഞ്ഞു. രണ്ടാമത്തേത് റൺവേയുടെ നിർമ്മാണമാണ്. ഇതിൽ നിർമ്മാണം 96 ശതമാനം പൂർത്തിയായിട്ടുണ്ട്. മൂന്നാമത്തെ ഘടകത്തിൽ കിഴക്കൻ റൺവേയുടെ പുനർനിർമ്മാണം, നവീകരണം, വികസനം എന്നിവയാണ് ഉൾപ്പെടുന്നത്. 14.3 ശതമാനം നിർമ്മാണം ഇതിനകം പൂർത്തിയാക്കാനായി. നാലാമത്തെ ഘടകം വിമാനത്താവളത്തിന്റെ തെക്കൻ മേഖലയിലെ അടിസ്ഥാന സൗകര്യ സേവനങ്ങളുമായി ബന്ധപ്പെട്ടതാണ്. 99.8 ശതമാനം നിർമ്മാണവും ഇതിന്റെ പൂർത്തിയാക്കാനായതായി സാദ് അൽ ഒട്ടൈബി അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News