ലൈസൻസ് ഇല്ലാത്ത മരുന്ന് കട പൂട്ടിച്ചു; വ്യാജ ചികിത്സ നടത്തിയ ലെബനീസ് പൗരൻ കുവൈത്തിൽ അറസ്റ്റിൽ

  • 05/11/2022

കുവൈത്ത് സിറ്റി: മെഡിക്കൽ ക്ലിനിക്കുകളിലും സ്റ്റോറുകളിലും കർശന പരിശോധന നടത്തി മാൻപവർ അതോറിറ്റിയുടെയും ആരോഗ്യ മന്ത്രാലയത്തിന്റെയും സംഘങ്ങൾ. ഫർവാനിയ ഗവർണറേറ്റിലെ ഒരു സഹകരണ സംഘത്തിലെ ഒരു വലിയ മരുന്ന് സ്റ്റോർ പരിശോധന സംഘം പൂട്ടിച്ചു. എല്ലാ വേദനകൾക്കും പരിഹാരം ലഭിക്കുമെന്ന് വ്യാജമായി വിശ്വസിപ്പിച്ച് ചികിത്സ നടത്തിയിരുന്ന ലെബനീസ് പൗരൻ അറസ്റ്റിലായിട്ടുണ്ട്. 

ആരോഗ്യ മന്ത്രാലയത്തിലെയും വാണിജ്യ മന്ത്രാലയത്തിലെയും ഡ്രഗ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെയും കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷന്റെ പങ്കാളിത്തത്തോടെയും മാൻപവർ അതോറിറ്റി ജനറൽ മാനേജർ ഡോ. മുബാറക് അൽ അസ്മിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധനകൾ നടന്നത്. ഫർവാനിയ ഗവർണറേറ്റിലെ ഒരു സഹകരണ സംഘത്തിന്റെ റൂഫിൽ മരുന്ന് കട പ്രവർത്തിക്കുന്നതായും വ്യവസ്ഥകൾ ലംഘിച്ചും ലൈസൻസുകൾ നേടാതെയുമാണ് മരുന്നുകൾ വിൽക്കുന്നതെന്നും ഒരു പൗരനിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത കമ്മിറ്റി പരിശോധന നടത്തിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News