കോവിഡ് നിയന്ത്രണങ്ങൾ നീക്കി: അബുദാബിയിലെ ഷോപ്പിങ് മാളുകളിൽ വൻ തിരക്ക്

  • 08/11/2022



അബുദാബി:∙ കോവിഡ് നിയന്ത്രണങ്ങൾ മാറ്റിയതോടെ അബുദാബിയിലെ ഷോപ്പിങ് മാളുകളിൽ എത്തുന്ന സന്ദർശകരുടെ എണ്ണം വർധിച്ചു. ഗ്രീൻ പാസ് നിയമം ഇന്നലെ മുതലും ഇഡിഇ സ്കാനർ പരിശോധന കഴിഞ്ഞ മാസം 14 മുതലും പിൻവലിച്ചതോടെയാണ് സന്ദർശകർ ഏറിയത്. മുൻപ് പ്രവേശന നിബന്ധനകൾ മൂലം ഷോപ്പിങ് മാളുകളിൽ എത്തുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു.

അബുദാബിയിലെ നിബന്ധനകൾ കാരണം  ഇതര എമിറേറ്റിൽ നിന്നുള്ളവരുടെ വരവും കുറവായിരുന്നു. നിയന്ത്രണങ്ങൾ മാറ്റിയതോടെ അബുദാബിയിലെ ഷോപ്പിങ് മാളുകളിൽ നിന്ന് ഗ്രീൻ പാസ് സ്റ്റിക്കറുകൾ നീക്കി.  ഇതോടെ അബുദാബി നിവാസികൾ മാസംതോറും നടത്തിയിരുന്ന പിസിആർ പരിശോധനയും നടത്തിയിരുന്നതും ഒഴിവായി.

ആരാധനാലയങ്ങളിൽ മാസ്ക് നിബന്ധനയും പിൻവലിച്ചു. അകലം പാലിക്കൽ നേരത്തെ ഒഴിവാക്കിയിരുന്നു. ഇതോടെ വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഇനി കൂടുതൽ സജീവമാകും.

Related News