കുവൈത്തിൽ പ്രവാസികൾക്കുള്ള വായ്പകൾ ബാങ്കുകൾ പുനരാരംഭിച്ചു

  • 15/11/2022

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിയെ തുടർന്ന് നിര്‍ത്തിവെച്ച പ്രവാസികൾക്കുള്ള വായ്പാ വിതരണം കുവൈത്തിലെ ചില ബാങ്കുകള്‍ പുനരാരംഭിച്ചു. ഏകദേശം മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബാങ്കുകള്‍ പ്രവാസികൾക്ക് വായ്പ അനുവദിക്കുന്നത്. പുതിയ നിബന്ധനകളും വ്യവസ്ഥകളും കൊണ്ട് വന്ന് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് തങ്ങളുടെ വായ്പാ പോർട്ട്ഫോളിയോ വിപുലീകരിക്കാനുള്ള അവസരമൊരുക്കി ചില ബാങ്കുകൾ അവരുടെ നയം അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

പ്രവാസികൾക്ക് വായ്പ ലഭിക്കുന്നതിനുള്ള കുറഞ്ഞ വേതനം ബാങ്കുകൾ നേരത്തെ 500 ദിനാറിൽ നിന്ന് 300 ദിനാറായി കുറച്ചിരുന്നു. കുറഞ്ഞ ജോലി കാലയളവും ഒരു വർഷത്തിന് പകരം 4 മാസമായി കുറച്ചു. കുവൈത്ത് സെൻട്രൽ ബാങ്കിന്റെ നിർദ്ദേശപ്രകാരം അവരുടെ ശമ്പളവും നിശ്ചിത കിഴിവ് ശതമാനവും അനുസരിച്ചാണ് ഉപഭോക്തൃ വായ്പയുടെ മൂല്യം നിർണ്ണയിക്കുന്നത്. വായ്പാ അവകാശത്തിന്റെ കാര്യത്തിൽ റെഗുലേറ്റർ നിശ്ചയിച്ചിട്ടുള്ള ചില നിബന്ധനകൾ ബാധകമാണ്. കമ്പനി കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കണം മുതലായവയാണ് ചില ബാങ്കുകളുടെ നിബന്ധനകള്‍.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News