ഷിപ്പ്മെന്റിനുള്ളിൽ നിന്ന് അനസ്തെറ്റിക് മിട്രാഗിനൈൻ അടങ്ങിയ കുപ്പികൾ കണ്ടെത്തി

  • 16/11/2022

കുവൈത്ത് സിറ്റി: യൂറോപ്യൻ രാജ്യത്ത് നിന്ന് എത്തിയ ഷിപ്പ്മെന്റിനുള്ളിൽ നിന്ന് അനസ്തെറ്റിക് മിട്രാഗിനൈൻ (ലിക്വിഡ് ക്രാറ്റോം) അടങ്ങിയ 24 കുപ്പികൾ പിടിച്ചെടുത്ത് എയർ കാർഗോ ഡിപ്പാർട്ട്‌മെന്റിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഡയറക്ടർ ജനറലിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് രാജ്യത്തേക്ക് വരുന്ന ഷിപ്പ്മെന്റുകൾ കർശനമായി പരിശോധിക്കുന്നുണ്ട്. യൂറോപ്യൻ രാജ്യത്തു നിന്ന് ഷിപ്പ്മെന്റിനെ കുറിച്ച് സംശയം ഉയർന്നതിനെ തുടർന്ന് ഇൻസ്‌പെക്ടർമാർ പരിശോധിക്കുകയായിരുന്നു. 

ദുർഗന്ധമുള്ള ദ്രാവകം അടങ്ങിയ 24 കുപ്പികളാണ് ഷിപ്പ്മെന്റിൽ കണ്ടെത്തിയത്. തുടർ പരിശോധനയിൽ കുപ്പികളിൽ മിട്രാജിനൈൻ (ദ്രാവകം) എന്ന അനസ്തെറ്റിക് പദാർത്ഥം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ലിക്വിഡ് ക്രാറ്റോമിന്റെ ഇത്തരത്തിലുള്ള കടത്ത്  ആദ്യത്തേതാണെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഡയറക്ടർ ജനറൽ സുലൈമാൻ അൽ ഫഹദ് പറഞ്ഞു. കള്ളക്കടത്ത് രീതികൾ ഏത് തരത്തിൽ മാറ്റിയാലും കസ്റ്റംസ് ഉദ്യോ​ഗസ്ഥർ അത് കർശന പരിശോധനയിലൂടെ പുറത്ത് കൊണ്ട് വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News