അടുത്ത ഫെബ്രുവരി വരെ ജഹ്റ റിസർവ്വ് സന്ദർശിക്കാം

  • 16/11/2022

കുവൈത്ത് സിറ്റി: അടുത്ത വർഷം ഫെബ്രുവരി വരെ ജഹ്റ റിസർവ്വ് സന്ദർശിക്കാനുള്ള അവസരം. ഫെബ്രുവരി 28 വരെ ജഹ്റ റിസർവ്വിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുമെന്ന് സർക്കാർ കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു. പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴി മുൻകൂർ ബുക്കിംഗ് നടത്തി കേന്ദ്രം സന്ദർശകരെ ഇതിനകം സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. അഞ്ച് പേരടങ്ങുന്ന സംഘത്തിന് 10 കുവൈത്തി ദിനാർ ആണ് കേന്ദ്രത്തിലേക്കുള്ള പ്രവേശന ഫീസ്. അധികമായി വരുന്ന ഓരോ വ്യക്തിക്കും രണ്ട് കുവൈത്തി ദിനാർ വീതം ഈടാക്കും. ഗ്രൂപ്പിൽ അഞ്ചിൽ താഴെ ആണെങ്കിലും 10 കുവൈത്തി ദിനാർ തന്നെയാണ് ഫീസ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News