വധശിക്ഷ ക്രൂരത; കുവൈത്തി അധികൃതര്‍ ഈ ശിക്ഷാരീതിയില്‍ നിന്ന് പിന്തിരിയണമെന്ന് ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍

  • 17/11/2022

കുവൈത്ത് സിറ്റി: വധശിക്ഷ കടുത്ത ക്രൂരതയാണെന്ന് ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍. കുവൈത്തില്‍ ഏഴ് തടവുകാരുടെ വധശിക്ഷ നടപ്പാക്കിയതില്‍ പ്രതികരിക്കുകയായിരുന്നു ആംനെസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ മിഡിൽ ഈസ്റ്റിന്റെയും വടക്കേ ആഫ്രിക്കയുടെയും ഡെപ്യൂട്ടി റീജിയണൽ ഡയറക്ടർ അംന അംന ഗുല്ലാലി. ക്രൂരവും മനുഷ്യത്വരഹിതവും നികൃഷ്ടവുമായ ശിക്ഷയുടെ ആത്യന്തിക രൂപമാണ് വധശിക്ഷ. കുവൈത്തി അധികൃതര്‍ എത്രയും വേഗം ഈ ശിക്ഷാരീതിയില്‍ നിന്ന് പിന്തിരിയണമെന്നും അംന ഗുല്ലാലി ആവശ്യപ്പെട്ടു.

കുറ്റകൃത്യത്തിന്‍റെ സ്വഭാവവും സാഹചര്യവും പരിഗണിക്കാതെ ഏത് സാഹചര്യത്തിലായാലും വധശിക്ഷയെ ആംനസ്റ്റി ഇന്റർനാഷണൽ എതിർക്കുന്നു. വധശിക്ഷ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കുവൈത്ത് അധികാരികൾക്ക് ബാധ്യതയുണ്ടെന്നും സംഘടന വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി കുറ്റവാളികളെ കുവൈത്ത് അധികൃതര്‍ വിചാരണ ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News