‌രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലെ മറ്റുള്ളവരുടെ ഇടപെടൽ ആവശ്യമില്ലെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രി

  • 17/11/2022

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ മറ്റുള്ളവരുടെ ഇടപെടൽ ആവശ്യമില്ലെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അബ്ദുള്ള അൽ ജാബർ അൽ സബാഹ് വ്യക്തമാക്കി. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയിലും അതിന്റെ വിധികളിലും ഇടപെടുന്നതിൽ അദ്ദേഹം ശക്തമായ എതിർപ്പ് ഉന്നയിച്ചു. കുവൈറ്റ് ഒരു ജനാധിപത്യ രാഷ്ട്രമാണ്, അതിൽ ഞങ്ങൾ അഭിമാനിക്കുന്നു. അതിന്റെ സംവിധാനത്തിലും രാജ്യത്തെ അധികാര വിഭജനത്തിലും അഭിമാനിക്കുകയും ചെയ്യുന്നുണ്ട്.

ജുഡീഷ്യൽ സംവിധാനങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ ആഭ്യന്തരമായോ വിദേശത്തോ യാതൊരു ഇടപെടലും കൂടാതെ സ്വതന്ത്രമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കുവൈത്തിനെ ഷെങ്കൻ വിസ സമ്പ്രദായത്തിൽ നിന്ന് ഒഴിവാക്കുന്നത് യൂറോപ്യൻ രാജ്യങ്ങൾ രാഷ്ട്രീയവൽക്കരിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാരണം ഇളവിൻറെ മൊത്തത്തിലുള്ള ലക്ഷ്യം ഇരുകൂട്ടരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News