പൗരന്മാർക്ക് മേൽ പുതിയ നികുതികൾ ചുമത്തുന്നത് ആലോചിക്കുന്നില്ലെന്ന് കുവൈറ്റ് സർക്കാർ

  • 28/11/2022

കുവൈത്ത് സിറ്റി: പൗരന്മാർക്ക് മേൽ പുതിയ നികുതികൾ ചുമത്തുന്നത് സർക്കാരിന്റെ പ്രവർത്തന പരിപാടിയിൽ ഉൾപ്പെടുന്നില്ലെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. മൂല്യവർധിത, തിരഞ്ഞെടുത്ത നികുതി അല്ലെങ്കിൽ ആദായനികുതി, വ്യക്തികളുടെ ജോലി, വരുമാനം എന്നിവയുമായി ബന്ധപ്പെട്ട മറ്റ് നികുതികൾ എന്നിവയുമായി ബന്ധപ്പെട്ടൊന്നും പുതിയ നികുതി ഏർപ്പെടുത്തുന്നത് ആലോചനയിൽ ഇല്ല. പുതിയ പ്രോഗ്രാമിൽ നിലവിൽ കമ്പനികൾക്ക് ബാധകമാകുന്നതല്ലാതെ മറ്റൊരു നികുതി കൂട്ടിച്ചേർക്കലും ഉൾപ്പെടുന്നില്ല. 

കൂടാതെ കമ്പനികളിൽ നിന്ന് ശേഖരിക്കുന്ന നികുതികളുടെ നിരക്ക് അടുത്ത സാമ്പത്തിക വർഷത്തിൽ വർദ്ധിക്കുമെന്നും നിലവിലെ വരുമാനത്തിന്റെ ശതമാനത്തിൽ വർദ്ധനവുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. നടപ്പ് സാമ്പത്തിക വർഷത്തിലെ വരുമാനത്തിന്റെ ശതമാനത്തിൽ ഏകദേശം 155 മില്യൺ ദിനാറിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. പൗരന്റെ ക്ഷേമം ഉറപ്പാക്കുന്നതിനും അനാവശ്യമായ ഭാരം ചുമത്താതിരിക്കാനുമാണ് സർക്കാരിന്റെ ശ്രമങ്ങളെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News