56-ാം വാർഷികം ആഘോഷിച്ച് കുവൈത്ത് സർവകലാശാല

  • 28/11/2022

കുവൈത്ത് സിറ്റി: പ്രവർത്തനം ആരംഭിച്ചതിന്റെ 56-ാം വാർഷികം ആഘോഷിച്ച് കുവൈത്ത് സർവകലാശാല. അന്തരിച്ച അമീർ ഷെയ്ഖ് സബാഹ് അൽ സലേമിന്റെ കാലത്ത് 1966 ഒക്‌ടോബറിൽ 29-ാം നമ്പർ നിയമപ്രകാരമാണ് കുവൈത്ത് സർവകലാശാല സ്ഥാപിതമായത്. രാജ്യത്തെ ആദ്യത്തെ പൊതു ഗവേഷണ സർവകലാശാലയാണിത്. കൂടുതൽ കോളേജുകൾ സ്ഥാപിക്കുന്നതിൽ ഏതാണ്ട് ദ്രുതഗതിയിലുള്ള വികാസത്തിന് സർവകലാശാല സാക്ഷ്യം വഹിച്ചു. വിദ്യാർത്ഥികളുടെ എണ്ണം ഏകദേശം 38,000 ആണ്. കൂടാതെ അക്കാദമിക് സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 1690 ആണ്. സപ്പോർട്ടിംഗ് അക്കാദമിക് സ്റ്റാഫുകളും ഭാഷാ അധ്യാപകരുമായി 594 അംഗങ്ങളുമുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News