മൈ ഐഡന്റിറ്റി ആപ്ലിക്കേഷനിൽ പുതിയ അപ്‌ഡേറ്റ്

  • 28/11/2022

കുവൈത്ത് സിറ്റി: മൈ ഐഡന്റിറ്റി ആപ്ലിക്കേഷനിൽ പുതിയ അപ്‌ഡേറ്റ് ലോഞ്ച് പ്രഖ്യാപിച്ച് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഡയറക്ടർ ജനറൽ മുസായ്ദ് അൽ അസൂസി. മുൻ പതിപ്പുകളിൽ രജിസ്റ്റർ ചെയ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളും നിർദ്ദേശങ്ങളും അതോറിറ്റി കണ്ടെത്തിയതിന് ശേഷമാണ് പുതിയ അപ്ഡേറ്റ് കൊണ്ട് വന്നതെന്ന് അദ്ദേഹം പറഞ്ഞു. 400,000-ത്തിലധികം താമസക്കാർക്ക് പ്രയോജനം ലഭിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്.

ആപ്ലിക്കേഷൻ ഉപയോഗിക്കുമ്പോൾ ഇമേജ് വെരിഫിക്കേഷൻ മെക്കാനിസം അപ്‌ഡേറ്റ് ചെയ്യുന്നതിനു പുറമേ, സ്വമേധയാ ഡാറ്റ നൽകാതെ തന്നെ സിവിൽ കാർഡ് ചിപ്പ് വായിക്കാനും സിവിൽ കാർഡ് ഇമേജ് പ്രദർശിപ്പിക്കാനും മറ്റുള്ളവരുമായി പങ്കിടാനുള്ള ഓപ്ഷനും അനുവദിക്കുന്ന എൻഎഫ്‌സി സാങ്കേതികവിദ്യയിലുള്ള റാപിഡ് രജിസ്ട്രേഷൻ സേവനങ്ങളിൽ ഉൾപ്പെടുന്നു. 80 സർക്കാർ, സ്വകാര്യ ഏജൻസികൾ, പ്രത്യേകിച്ച് വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, സിവിൽ ഏവിയേഷൻ, ബാങ്കിംഗ് മേഖലകൾ, കമ്പനികൾ എന്നിവയെ അഭിസംബോധന ചെയ്ത് (മൈ  ഐഡന്റിറ്റി) ആപ്ലിക്കേഷന്റെ പുതിയ അപ്‌ഡേറ്റിലേക്ക് അവരെ പരിചയപ്പെടുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News