നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽനിന്നും അവശിഷ്ടങ്ങൾ വീണ് കുവൈത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം

  • 28/11/2022

കുവൈത്ത് സിറ്റി : ഷർഖിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് അവശിഷ്ടങ്ങൾ വീണ് ഈജിപ്ഷ്യൻ തൊഴിലാളി മരിച്ചു. ജോലിസ്ഥലത്തുണ്ടായിരുന്ന സഹപ്രവർത്തകർ മരത്തിന്റെ അവശിഷ്ടങ്ങൾ താഴേക്ക്  എറിഞ്ഞെന്നും, ഒരു തൊഴിലാളി താഴെയുണ്ടെന്നത് അറിഞ്ഞില്ലെന്നും  സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.

തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ആഭ്യന്തര മന്ത്രാലയത്തെയും ആംബുലൻസ് ഓപ്പറേഷൻസിനെയും അറിയിച്ചെങ്കിലും രക്ഷിക്കാനായില്ല . കേസ് രജിസ്റ്റർ ചെയ്യുകയും കരാറുകാരനെയും വർക്ക് സൂപ്പർവൈസറെയും അന്വേഷണത്തിനായി റഫർ ചെയ്യുകയും ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News