കുവൈത്തിൽ ഓൺലൈൻ യാത്രാ ബുക്കിംഗിനുള്ള ഫീസ് 350 മുതൽ 750 ഫിൽസ് വരെ

  • 28/11/2022

കുവൈത്ത് സിറ്റി: ഇലക്ട്രോണിക് വെബ്‌സൈറ്റുകളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും വിമാന, ഹോട്ടൽ റിസർവേഷൻ സേവനങ്ങൾ നൽകുന്ന പല കമ്പനികളും ഓൺലൈൻ റിസർവേഷനുകൾക്കായുള്ള ഇലക്ട്രോണിക് പേയ്‌മെന്റ് ഇടപാടുകൾക്ക് ഫീസ് ഈടാക്കാൻ തുടങ്ങി. ഓരോ പേയ്‌മെന്റിനും 350 മുതൽ 750 ഫിൽസ് വരെയാണ് ഈടാക്കുന്നത്. റിസർവേഷനുകൾക്കായി പ്ലാറ്റ്‌ഫോമുകളും ആപ്ലിക്കേഷനുകളും ഉള്ള പ്രാദേശിക കമ്പനികൾ ഉൾപ്പെടെ കുറഞ്ഞത് 4 പ്രശസ്ത കമ്പനികളെങ്കിലും ഇത്തരത്തിൽ ഫീസ് ഈടാക്കുന്നുണ്ടെന്ന്  പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു 

അതുവഴി ഉപഭോക്താവ് താൻ ചെയ്യുന്ന ഓരോ റിസർവേഷനും ഈ തുക അടയ്ക്കേണ്ടി വരും. ഈ ശതമാനം സ്ഥിരമാണെന്നും റിസർവേഷനുകളുടെ മൂല്യം എത്ര ഉയർന്നതാണെങ്കിലും മാറുന്നില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, പല കമ്പനികളും ഇതുവരെ ഈ ഫീസ് ചുമത്തിയിട്ടില്ല. പക്ഷേ, പ്രവർത്തന വരുമാനത്തിൽ നഷ്ടം കൂടി പരി​ഗണിക്കുമ്പോൾ മറ്റ് കമ്പനികളും ആ ഫീസ് അധികം വൈകാതെ തന്നെ ചുമത്തേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News