മുബാറക് അൽ കബീർ ബ്രാഞ്ച് ഗവർണറേറ്റിൽ ഉപേക്ഷിക്കപ്പെട്ട പതിനൊന്ന് കാറുകളും ഒരു ബോട്ടും പിടിച്ചെടുത്തു

  • 29/11/2022

കുവൈത്ത് സിറ്റി: മുബാറക് അൽ കബീർ മുനിസിപ്പാലിറ്റി ബ്രാഞ്ച് ഗവർണറേറ്റിന്റെ എല്ലാ മേഖലകളിലും ഫീൽഡ് ക്യാമ്പയിൻ സംഘടിപ്പിച്ചു. 22 മുതൽ 25 വരെ നീളുന്നതായിരുന്നു ക്യാമ്പയിൻ. ഉപേക്ഷിക്കപ്പെട്ട പതിനൊന്ന് കാറുകളും ഒരു ബോട്ടും പിടിച്ചെടുത്ത് അധികൃതർ റിസർവേഷൻ ഏരിയയിലേക്ക് മാറ്റി. നിയമലംഘനങ്ങൾ നേരിടുകയും അവയ്‌ക്കെതിരെ നടപടി ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഫീൽഡ് ക്യാമ്പയിനുകളുടെ ലക്ഷ്യമെന്ന് മുബാറക് അൽ കബീർ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ പൊതു ശുചിത്വ, റോഡ് വർക്ക് വിഭാഗം മേധാവി ഫഹദ് അൽ ഖുറൈഫ പറഞ്ഞു.

സൂപ്പർവൈസറി സംഘം സംഘം അവരുടെ ഉത്തരവാദിത്തത്തിന് കീഴിലുള്ള പ്രദേശങ്ങളിൽ ശുചിത്വ നിലവാരം ഉയർത്തുന്നതിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. കൂടാതെ, മൊത്തത്തിലുള്ള കാഴ്ചയെ തടസ്സപ്പെടുത്തുന്നതായി കരുതുന്ന എല്ലാ കാര്യങ്ങളും നീക്കം ചെയ്യുകയും ചെയ്യുന്നുണ്ട്. പൊതുശുചിത്വവും റോഡുപണിയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുന്നതിൽ സൂപ്പർവൈസിംഗ് ടീം അലംഭാവം കാണിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News