നിയുക്ത ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ആദർശ് സൈക്വ കുവൈത്തിലെത്തി

  • 03/12/2022



കുവൈറ്റ് സിറ്റി : നിയുക്ത ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ആദർശ് സൈക്വ കുവൈത്തിലെത്തി,  അടുത്ത ദിവസങ്ങളിൽ തന്നെ കുവൈറ്റ് മന്ത്രലയത്തിൽ നിന്ന് ക്രെഡൻഷ്യൽ ഏറ്റുവാങ്ങി ഔദ്യോഗികമായി സ്ഥാനമേൽക്കും. ഇന്ത്യൻ എംബസി, കുവൈറ്റ് ടീം നിയുക്ത സ്ഥാനപതി ഡോ ആദർശ് സ്വൈകക്ക് സ്വീകരണം നൽകി. 

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ യുഎൻ വിഭാഗത്തിൽ ഡയറക്ടറായി  സ്വൈക സേവനമനുഷ്ഠിച്ചിട്ടുണ്ട്. രസതന്ത്രത്തിൽ പിഎച്ച്ഡി നേടിയ സ്വൈക ഹിന്ദി, ബംഗാളി, റഷ്യൻ ഭാഷകൾ സംസാരിക്കും. തന്റെ കരിയറിൽ ബെയ്ജിംഗ്, സോഫിയ, മോസ്കോ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News