ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കുവൈത്തിലെ അസിമ പേൾസ്

  • 03/12/2022



കുവൈത്ത് സിറ്റി: കുവൈത്തിലെ അസിമ മാൾ ലോകത്തിലെ ഏറ്റവും വലിയ സസ്പെൻഡ് ചാൻഡലിയറുമായി ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. വലിപ്പത്തിലും അളവിലും ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ചാൻഡലിയർ എന്ന  റെക്കോർഡ് ആണ് സ്വന്തമാക്കിയിട്ടുള്ളത്. 47.7 മീ x 29.2 മീ x 28.3 മീ ആണ് അസിമ മാളിലെ ചാൻഡലിയറിന്റെ വലിപ്പം. അസിമ പേൾസ് എന്നാണ് ഇതിന് പേര് നൽകിയിട്ടുള്ളത്. 

ചാൻഡിലിയറുകളും എല്ലാത്തരം ലൈറ്റിംഗുകളും രൂപകൽപ്പന ചെയ്യുന്നതിലും നിർമ്മിക്കുന്നതിലും വൈദഗ്ദ്ധ്യം നേടിയ ചെക്ക് ഡിസൈനർ കാറ്ററീന ഹാൻഡ്‌ലോവയാണ് അസിമ പേൾസ് രൂപകല്പന ചെയ്തത്. ചാൻഡിലിയർ ഘടനയുടെ ഭാരം ഏകദേശം 16 ടൺ ആണ്. ഉയരം 47.7 മീറ്റർ, നീളം 29.2 മീറ്റർ, വീതി 28.3 മീറ്റർ.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News