യൂറോപ്പില്‍ നിന്നുള്ള പ്രമുഖ കാന്‍സര്‍ യൂണിറ്റ് കുവൈത്ത് വിടുന്നു

  • 04/12/2022

കുവൈത്ത് സിറ്റി: രാജ്യത്ത് പ്രവര്‍ത്തിക്കുന്നതില്‍ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ച് യൂറോപ്പില്‍ നിന്നുള്ള പ്രമുഖ കാന്‍സര്‍ യൂണിറ്റ്. യൂറോപ്പിലെ ആദ്യത്തെ ലീഡർ കാൻസർ റിസർച്ച് ഹോസ്പിറ്റലായ 'ഗുസ്താവ് റൂസി' ആണ് കുവൈത്തില്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നേടി അഞ്ച് വര്‍ഷത്തിന് ശേഷം പിന്മാറുകയാണെന്ന് അറിയിച്ചിരിക്കുന്നത്. ഉയർന്ന നിലവാരമുള്ള രോഗി പരിചരണം, ഗവേഷണം, അധ്യാപനം എന്നീ മികവോടെ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് മികച്ച സ്പെഷ്യലൈസ്ഡ് ആശുപത്രികളിൽ ഇടം നേടി ചരിത്രമാണ് ഗുസ്താവ് റൂസിക്ക് ഉള്ളത്.

കൂടാതെ മെലനോമ, സ്തനാർബുദം, ശ്വാസകോശ അർബുദം തുടങ്ങിയ ത്വക്ക് അർബുദങ്ങളുടെ ചികിത്സയ്ക്ക് വളരെ പ്രശസ്തമാണ്. 2017ൽ കുവൈത്തില്‍ ബിസിനസ് നടത്തുന്നതിന് അതോറിറ്റി നൽകിയ വാണിജ്യ ലൈസൻസ് റദ്ദാക്കാൻ ഗുസ്താവ് റൂസി ആശുപത്രി പ്രവർത്തിക്കുന്ന കമ്പനി കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റിക്ക് ഔദ്യോഗിക കത്ത് നൽകിയിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News