കുവൈത്തില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് എഞ്ചിനിയര്‍മാര്‍ തൊഴില്‍ നഷ്ടമാകുമെന്ന ഭീതിയില്‍

  • 04/12/2022

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യൻ എഞ്ചിനീയർമാർ ജോലി നഷ്ടപ്പെടാതിരിക്കാനുള്ള സഹായം തേടി കേന്ദ്ര സർക്കാരിനെ സമീപിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നേടാൻ സഹായിക്കണമെന്നാണ് അഭ്യർത്ഥന. ഇന്ത്യൻ നാഷണൽ അക്രഡിറ്റേഷൻ ബോർഡ്എഞ്ചിനീയറിംഗ് അംഗീകാരമില്ലാത്ത കോളേജിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ആണ് ബിരുദം നേടിയിട്ടുണ്ടെങ്കിൽ  നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് കുവൈത്തില്‍ നിർബന്ധമാണ്.

കുവൈത്തിലെ ഇന്ത്യൻ എഞ്ചിനീയേഴ്‌സ് ഫോറത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ജോലി ചെയ്യുന്ന ഏകദേശം 12,000 ഇന്ത്യൻ എഞ്ചിനീയർമാർ നിലവിൽ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിൽ പ്രശ്‌നം നേരിടുന്നുണ്ട്. ഒരു മാസത്തിനിടെ കുവൈത്ത് എഞ്ചിനീയേഴ്‌സ് സൊസൈറ്റി സർട്ടിഫിക്കറ്റിനായുള്ള 800 അപേക്ഷകളാണ് നിരസിച്ചത്. ഇന്ത്യൻ നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ സ്ഥാപിക്കുന്നതിന് മുമ്പുള്ള വർഷങ്ങളിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്ന് ബിരുദം നേടിയത് ചൂണ്ടിക്കാട്ടിയാണ് ഈ അപേക്ഷകള്‍ തള്ളിയത്. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News