കത്ത് വിവാദത്തില്‍ നഗരസഭയില്‍ ഇന്ന് പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം

  • 04/12/2022

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ ഇന്ന് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും.നഗരസഭയിലേക്ക് ബിജെപി മാര്‍ച്ച്‌ നടത്തും.ഭരണസമിതിയെ പിരിച്ചുവിടണമെന്നാണ് ആവശ്യം.മേയറുടെ രാജി ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസ് ധര്‍ണയും തുടരുകയാണ്.


അതേസമയം പ്രതിഷേധങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി
ഇന്ന് തദ്ദേശസ്വയംഭരണ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നുണ്ട്. നഗരസഭയില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികളുടെ പ്രതിനിധികളെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.വൈകീട്ട് നാല് മണിക്കാണ് ചര്‍ച്ച.

Related News