കുവൈത്തിലെ സഹകരണ സംഘങ്ങളിൽ ജീവനുള്ള കോഴിയുടെ വിൽപ്പന ഒഴിവാക്കണമെന്ന് ആവശ്യമുയരുന്നു

  • 12/12/2022



കുവൈത്ത് സിറ്റി: സഹകരണ സംഘങ്ങളിലെ  വാണിജ്യ പ്രവർത്തനങ്ങളിൽ നിന്ന് ജീവനുള്ള കോഴി വിൽക്കുന്നത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹികകാര്യ മന്ത്രാലയത്തിന്റെ ചുമതലയുള്ള അണ്ടർസെക്രട്ടറി മുസല്ലം അൽ സുബൈക്ക് കത്ത്. ഡയറക്ടർ ബോർഡ് ചെയർപേഴ്സണും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ (PAFN) ഡയറക്ടർ ജനറലുമായ റീം അൽ ഫുലൈജ് ആണ് ഔദ്യോ​ഗികമായ ഈ വിഷയം ഉന്നയിച്ച് കത്ത് അയച്ചിട്ടുള്ളത്.

പൊതുജനാരോഗ്യവും ഉപഭോക്താക്കളുടെ സുരക്ഷയും സംരക്ഷിക്കുന്നതിനായി ഫ്രോസൻ ചിക്കൻ വിൽക്കുന്നതിനുള്ള അനുമതി നൽകുന്നതിൽ മന്ത്രാലയം തൃപ്തരായിരിക്കണമെന്ന് പിഎഎഫ്എൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് മാംസ്യ  വകുപ്പ് ഡയറക്ടറും ഇൻസ്പെക്ഷൻ ആൻഡ് കൺട്രോൾ ഡെപ്യൂട്ടി ഡയറക്ടർ ജനറലും സമർപ്പിച്ച റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് കത്ത് എഴുതിയിട്ടുള്ളത്. ജീവനുള്ള കോഴിയുടെ വിൽക്കുന്ന പ്രവർത്തനത്തിന്റെ തുടർച്ചയുടെ ഫലമായുണ്ടാകുന്ന ആരോഗ്യ അപകടങ്ങളെക്കുറിച്ചാണ് റിപ്പോർട്ടിൽ എടുത്ത് പറയുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News