മയക്കുമരുന്ന് നിർമാണത്തിനുപയോഗിക്കുന്ന ദ്രാവകം കടത്താന്‍ ശ്രമം; കുവൈത്തിൽ പ്രവാസി അറസ്റ്റില്‍

  • 12/12/2022



കുവൈത്ത് സിറ്റി: ഷാബു നിർമാണത്തിനുപയോഗിക്കുന്ന ദ്രാവകം കടത്താനുള്ള ശ്രമം തടഞ്ഞ് അബ്‍ദാലി കസ്റ്റംസ് വിഭാഗം. വാഹനത്തിന്‍റെ ടാങ്കില്‍ ഒളിപ്പിച്ച നിലയിലാണ് ദ്രാവകം കണ്ടെത്തിയത്. ഒരു ഇറാഖി പൗരനാണ് ഈ വാഹനം ഓടിച്ചിരുന്നത്. അബ്‍ദാലി കസ്റ്റംസ് വിഭാഗം വാഹനം പരിശോധിച്ചപ്പോള്‍  പെട്രോൾ ടാങ്കിൽ വെൽഡിങ്ങ് ചെയ്തിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ പരിശോധനയിലാണ്  ഷാബു നിർമാണത്തിനുപയോഗിക്കുന്ന ദ്രാവകം കണ്ടെത്തിയത്. പ്രതിയെയും വാഹനവും ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News