കുവൈത്ത് ബാങ്കുകളിലെ വിദേശ ഉടമസ്ഥതയുടെ മൂല്യം വര്‍ധിച്ചു

  • 12/12/2022



കുവൈത്ത് സിറ്റി: കുവൈത്ത് ബാങ്കുകളുടെ ഓഹരികൾ മികവ് കാണിച്ചതോടെ ഈ വർഷത്തെ ആദ്യ ഒമ്പത് മാസം അവസാനിക്കുമ്പോള്‍ ഏകദേശം 800 മില്യൺ ദിനാറിന്‍റെ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചതായി റിപ്പോര്‍ട്ട്. 35 ശതമാനം കവിയുന്ന വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബുബിയാനെ കൂടാതെ കെഎഫ്‌എച്ച്, അൽ ഖലീജ്, അൽ അഹ്‌ലി, യുണൈറ്റഡ്, കെഐബി, ബർഗാൻ എന്നിങ്ങനെ ഏഴ് ബാങ്കുകളിൽ വിദേശികൾ തങ്ങളുടെ ഉടമസ്ഥാവകാശം ശക്തമാക്കിയിട്ടുണ്ട്.

ഒപ്പം വാർബ ബാങ്കിൽ അത് ചുരുങ്ങുകയും നാഷണൽ ബാങ്കിലും കൊമേഴ്സ്യൽ ബാങ്കിലും സ്ഥിരത കൈവരിക്കുകയും ചെയ്തു. കുവൈത്ത് ബാങ്കുകളിലെ വിദേശ ഉടമസ്ഥതയുടെ മൂല്യം നാല് ബില്യൺ ദിനാറിനടുത്തെത്തി. ഡിസംബർ ഏഴിനുള്ള കുവൈത്ത് ബാങ്കുകളിലെ വിദേശ ഉടമസ്ഥാവകാശത്തിന്‍റെ കണക്കുകള്‍ പ്രകാരമാണിത്. ഡിസംബറിന്‍റെ തുടക്കം മുതലുള്ള തുടർച്ചയായ വിൽപ്പന പ്രവർത്തനങ്ങളുടെ ഫലമായി ഓഹരി വിപണിയിൽ ചില ബാങ്കുകളുടെ വിലയിൽ കുറവുണ്ടായ സാഹചര്യത്തിലും വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News