കുവൈത്തിൽ യുവതിയെ കൊലപ്പെടുത്തിയ പൗരന് വധശിക്ഷ.

  • 12/12/2022


കുവൈറ്റ് സിറ്റി : 2021 ഏപ്രിലിൽ  പൗരയായ ഫറാ അക്ബറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും വധശിക്ഷയും വിധിച്ച ക്രിമിനൽ കോടതി വിധി തിങ്കളാഴ്ച കുവൈറ്റ് കാസേഷൻ കോടതി റദ്ദാക്കി , കോടതിയുടെ വിധി അന്തിമമാണ്. 

ഇരയുടെ പവിത്രമായ അവകാശങ്ങള്‍ പ്രതി നഷ്ടപ്പെടുത്തിയെന്നും ദയ ലഭിക്കാന്‍ അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ ശരിയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ പ്രതി യുവതിയുടെ കാറില്‍ ഒരു ജിപിഎസ് ട്രാക്കിംഗ് ഉപകരണം സ്ഥാപിച്ച് പിന്തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു . ഏപ്രില്‍ 20-നാണ് സംഭവം നടന്നത്. ഇയാള്‍ യുവതിയുടെ കാറില്‍ ഇടിച്ച്, യുവതിയെയും, അവരുടെ പെണ്‍മക്കളെയും സബ അല്‍ സലേം പരിസരത്ത് വച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു.

മക്കളുടെ മുമ്പില്‍ വച്ച് യുവതിയുടെ നെഞ്ചില്‍ പലതവണ കുത്തിയ ശേഷം, യുവതിയെ ആശുപത്രിയില്‍ ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു. നേരത്തെ തന്നെ തട്ടിക്കൊണ്ടിപോകാനും, കൊലപ്പെടുത്താനും ശ്രമിച്ചതായി കാണിച്ച് ഇയാള്‍ക്കെതിരെ ഫറാ അക്ബര്‍ രണ്ട് കേസുകൾ നല്‍കിയിരുന്നു. കൊലപാതകത്തെ തുടർന്ന് കുവൈത്തിൽ വലിയ പ്രതിഷേധങ്ങളും നടന്നിരുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News