രാജ്യം വിടാതെ തന്നെ സന്ദർശക വിസ പുതുക്കാൻ യുഎഎഇ അനുവദിച്ചിരുന്ന ഇളവ് റദ്ദാക്കി

  • 15/12/2022



ദോഹ : രാജ്യം വിടാതെ തന്നെ സന്ദർശക വിസ പുതുക്കാൻ യുഎഎഇ അനുവദിച്ചിരുന്ന ഇളവ് റദ്ദാക്കിയതായി റിപ്പോർട്ട്. ട്രാവൽ ഏജൻസികളെ ഉദ്ദരിച്ച് ഖലീജ് ടൈംസ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.സന്ദർശക വിസയിൽ എത്തുന്നവർ വിസ പുതുക്കുന്നതിന് രാജ്യം വിടണമെന്ന് എമിഗ്രേഷൻ വകുപ്പ് അറിയിച്ചതായി ട്രാവൽ ഏജൻസികൾ വ്യക്തമാക്കി.

ദുബായ് ഒഴികെ മറ്റു എമിറേറ്റുകളിൽ നിന്ന് സന്ദർശക വിസ പുതുക്കുന്നവർക്കാണ് ഇത് ബാധകം. നേരത്തെ ഇതേ നിയമം നിലവിലുണ്ടായിരുന്നുവെങ്കിലും കൊവിഡിനെ തുടർന്ന് ഇളവ് അനുവദിച്ചിരുന്നു. അതാണ് ഇപ്പോൾ റദ്ദാക്കിയത്. 

അതേസമയം, ദുബായ് എമിറേറ്റ്സിൽ സന്ദർശക വിസക്ക് എത്തിയവർക്ക് വിസ പുതുക്കുന്നതിന് രാജ്യം വിടേടണ്ടതില്ല. പകരം അധിക തുക നൽകി വിസ പുതുക്കാം. സന്ദർശന വിസയിൽ യുഎഇയിൽ എത്തുന്നവർ സാധാരണ ഒമാനെയാണ് ആശ്രയിക്കുന്നത്. പുതിയ നിയമം വന്നതോടെ വിവിധ ട്രാവൽ ഏജൻസികൾ ഒമാനിൽ പോയി വരുന്നതിന് പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Related News