ജാബര്‍ പാലത്തിലെ ക്യാമറകള്‍ 10 മാസത്തിനു ശേഷം വീണ്ടും പ്രവര്‍ത്തിച്ച് തുടങ്ങി

  • 15/12/2022



കുവൈത്ത് സിറ്റി: ജാബര്‍ പാലത്തില്‍ 10 മാസത്തോളമായി പ്രവർത്തനരഹിതമായി കിടന്ന എല്ലാ നിരീക്ഷണ ക്യാമറകളും രണ്ട് ദിവസം മുമ്പ് വീണ്ടും പ്രവർത്തനക്ഷമമാക്കി. വൈദ്യുത തകരാർ മൂലം തകരാറിലായിരുന്ന എണ്ണൂറോളം ക്യാമറകളാണ് പ്രശ്നങ്ങള്‍ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കിയത്. ബജറ്റിന്റെ അഭാവം കാരണം ക്യാമറുകളുടെ റിപ്പയറിംഗ് വൈകിയതെന്ന് വൃത്തങ്ങള്‍ പറഞ്ഞു. സുരക്ഷാ സാഹചര്യം നിരീക്ഷിക്കുന്നതിനും ട്രാഫിക്ക് നീക്കങ്ങള്‍ പിന്തുടരുന്നതിനുമാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. ക്യാമ്പിംഗ് സീസണിൽ പാലം നിരവധി പൗരന്മാർക്കും താമസക്കാർക്കും ഒരു ട്രാൻസിറ്റ് ഇടനാഴിയായി മാറുന്നതിനാൽ വാഹനങ്ങളുടെ ഫോട്ടോ എടുക്കുന്ന ക്യാമറകള്‍ വളരെ അത്യാവശ്യമായിരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News