കുവൈത്തിൽ ഇന്ന് രാത്രി തണുപ്പ് കൂടും; ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

  • 16/12/2022



കുവൈത്ത് സിറ്റി: വെള്ളിയാഴ്ച പകൽ രാജ്യത്തെ കാലാവസ്ഥ ഊഷ്മളവും ഭാഗികമായി മേഘാവൃതവുമായിരിക്കുമെന്നും രാത്രിയിൽ തണുപ്പ് കൂടുമെന്നും കാലാവസ്ഥ വിദ​ഗ്ധൻ അബ്‍ദുൾഅസീസ് അൾ ഖരാവി. നേരിയതോ മിതമായതോ ആയ വടക്കുകിഴക്കൻ കാറ്റ് മണിക്കൂറിൽ എട്ട് മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കും. ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. പ്രതീക്ഷിക്കുന്ന പരമാവധി താപനില 23 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. 

അതേസമയം കടൽതിരമാലകൾ മിതമായതായിരിക്കുമെന്നും രണ്ട് മുതൽ നാല് അടി വരെ ഉയരത്തിൽ വീശിയേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ചയും പകൽ സമയത്ത് വെള്ളിയാഴ്ചയ്ക്ക് സമാനമായ കാലാവസ്ഥ തന്നെയായിരിക്കും നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 10 മുതൽ 38 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാം. പ്രതീക്ഷിക്കുന്ന പരമാവധി താപനില 22 മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെയാണെന്നും അദ്ദേഹം അറിയിച്ചു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News