നവജാത ശിശുമരണനിരക്ക് ഏറ്റവും കുറവ് കുവൈറ്റിൽ, നിയോനറ്റോളജി മേഖലയിലെ വിദ​ഗ്ധർ കുവൈത്തിൽ

  • 16/12/2022



കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നാഷണൽ മെഡിക്കൽ സർവീസസ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയുടെ സാന്നിധ്യത്തിൽ പൊതു-സ്വകാര്യ മേഖലകളിലെ പങ്കാളിത്തത്തോടെ നവജാത ശിശുക്കളെക്കുറിച്ചുള്ള നാലാം വാർഷിക സമ്മേളനത്തിന്റെ പ്രവർത്തനങ്ങൾ ഇന്നലെ ആരംഭിച്ചു. കുവൈത്തിനകത്തും പുറത്തും നിന്നുള്ള നിയോനറ്റോളജി മേഖലയിലെ 200-ലധികം വിദഗ്ധരുടെ പങ്കാളത്തത്തോടെയാണ് സമ്മേളനം. 

ലോകമെമ്പാടും നിന്ന് 10ൽ അധികം വിദ​ഗ്ധരാണ് വിഷയം അവതരിപ്പിക്കാനായി എത്തിയിരിക്കുന്നത്. കുവൈത്തിൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന സ്വകാര്യ ആശുപത്രിയായ ദാർ അൽ ഷിഫ "നിയോനറ്റൽ കെയർ ബണ്ടിൽസ്" എന്ന പേര് നൽകിയാണ് പരിപാടി നടത്തുന്നത്. ലോക രാജ്യങ്ങളിൽ നിന്നുള്ള 10 സ്പീക്കർമാർ പങ്കെടുക്കുന്നതിനാൽ, ഈ വാർഷിക സമ്മേളനം ലോകത്തിലെ നിരവധി സ്പെഷ്യലിസ്റ്റുകളുടെ ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുണ്ട്. മൂന്ന് ദിവസം നീളുന്നതാണ് കോൺഫറൻസ്. നവജാത ശിശുമരണനിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് കുവൈത്ത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News