കുവൈത്തിൽ രണ്ടാഴ്ചക്കിടെ അമിത വേഗത്തിന് സ്പീഡ് ക്യാമറയില്‍ കുടുങ്ങിയത് 22,000ത്തിലേറെ വാഹനങ്ങള്‍

  • 16/12/2022



കുവൈത്ത് സിറ്റി: രണ്ടാഴ്ചക്കിടെ അമിത വേഗത്തിന് സ്പീഡ് ക്യാമറയില്‍ കുടുങ്ങിയത് 22,000ത്തിലേറെ വാഹനങ്ങള്‍. വഫ്രയെയും മിന അബ്ദുള്ളയെയും ബന്ധിപ്പിക്കുന്ന റോഡ് 306ലെ സ്പീഡ് ക്യാമറകളിൽ നവംബർ 27 മുതൽ ഡിസംബർ 13 ചൊവ്വാഴ്ച വരെ 22,049 അമിതവേഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. വാഹനമോടിക്കുന്നവർ സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ ജീവിതത്തിനും വേണ്ടി നിശ്ചിത വേഗത പാലിക്കണമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകി. ശരാശരിയേക്കാൾ ഉയർന്ന വേഗത ഗുരുതരമായ പരിക്കുകളോ മരണത്തിലേക്ക് നയിക്കുന്നതോ ആയ അപകടങ്ങൾക്ക് കാരണമാകുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News