ലോകത്തിലെ ആദ്യ ഡിജിറ്റൽ സാമ്പത്തിക കോടതി യുഎഇയിൽ

  • 16/12/2022



ദുബായ്:∙ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട തർക്ക പരിഹാരത്തിനു ലോകത്തെ ആദ്യ രാജ്യാന്തര ഡിജിറ്റൽ സാമ്പത്തിക കോടതി യുഎഇയിൽ ആരംഭിച്ചു. 

ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിലാണ് ആസ്ഥാനം. രാജ്യാന്തര നിയമവിദഗ്ധരായിരിക്കും കോടതിക്കു നേതൃത്വം നൽകുക. പ്രത്യേക നിയമങ്ങൾ തയാറാക്കുന്നതിനും നിർമിത ബുദ്ധി ഉൾപ്പെടെ നൂതന സംവിധാനങ്ങൾ വഴി വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സ്മാർട് ഫോമുകൾ വികസിപ്പിക്കുന്നതിനും ലോകോത്തര അഭിഭാഷകരുടെയും വിദഗ്ധരുടെയും പാനലിനെ നിയോഗിച്ചിട്ടുണ്ട്. 

ബിഗ് ഡേറ്റ, ബ്ലോക്ക്‌ചെയിൻ, എഐ, ഫിൻ‌ടെക്, ക്ലൗഡ് സേവനങ്ങൾ തുടങ്ങി ആളില്ലാ വിമാനങ്ങൾ വരെയുള്ള സങ്കീർണ വിഷയങ്ങൾ പ്രത്യേക കോടതി കൈകാര്യം ചെയ്യും. 

Related News