അബ്ദലിയിൽ താമസ, തൊഴിൽ നിയമം ലംഘിച്ച 58 പേർ അറസ്റ്റിൽ

  • 17/12/2022

കുവൈത്ത് സിറ്റി: വിവിധ അതോറിറ്റികളുമായി സഹകരിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ അബ്ദലി മേഖലയിൽ നടത്തിയ സുരക്ഷാ ക്യാമ്പയിനുകളിൽ താമസ, തൊഴിൽ നിയമം ലംഘിച്ച 58 പേർ അറസ്റ്റിൽ. മാൻപവർ അതോറിറ്റി നടത്തിയ പരിശോധനയിൽ 58 നിയമലംഘനങ്ങളും കണ്ടെത്തി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന കടകളും കുവൈത്ത് മുനിസിപ്പാലിറ്റി പൂട്ടിച്ചു. സബാഹ് അൽ അഹമ്മദ്, സെവില്ലെ മേഖലകളിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് നാല് പേരെയും ജഹ്‌റ മേഖലയിലെ വ്യാജ സെർവന്റ് ഓഫീസ് നടത്തിയിരുന്ന അഞ്ച് പേരെയും അറസ്റ്റ് ചെയ്തു. ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ഇവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News