കുവൈത്തിൽ അറുപതുവയസുകാരന് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി

  • 17/12/2022


കുവൈത്ത് സിറ്റി: അറുപത് വയസ് പിന്നിട്ട് ഹൃദയസ്തംഭനം ബാധിച്ച് ചികിത്സയോട് പ്രതികരിക്കാതിരുന്ന കുവൈത്തി പൗരന്  സാധാരണ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശ്രദ്ധാപൂർവമായ മെഡിക്കൽ തയ്യാറെടുപ്പുകൾക്കും നടപടിക്രമങ്ങൾക്കുമിടയിൽ ചികിത്സാ രം​ഗത്തെ പുതിയ നേട്ടമാണിത്. രാജ്യത്തെ രണ്ടാമത്തെ ഹൃദയം മാറ്റിവയ്ക്കൽ  ശസ്ത്രിയയാണിത്. ഒരു കുവൈത്തി പൗരന് ആദ്യമായാണ് നടത്തുന്നത്. കുവൈത്ത് - സൗദി സംയുക്ത മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. പ്രൊഫസർ റിയാദ് അൽ താർസി, സൗദി അറേബ്യയിലെ കിംഗ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഹാർട്ട് സർജൻ ഡോ. ഫിറാസ് ഖലീലുമായി ചേർന്നാണ് ശസ്ത്രക്രിയ നത്തിയത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News